Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super League Kerala

Kozhikode

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; വിജയാരവം തുടരാൻ കാലിക്കട്ട്

കോ​ഴി​ക്കോ​ട് : സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് എ​ഫ് സി ​ഇ​ന്ന് മ​ല​പ്പു​റം എ​ഫ്‌​സി​യെ നേ​രി​ടും.

വൈ​കു​ന്നേ​രം 7.30ന് ​കോ​ഴി​ക്കോ​ട് ഇ​എം​എ​സ്. കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ​തി​രെ നേ​ടി​യ മി​ക​ച്ച വി​ജ​യ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് കാ​ലി​ക്ക​ട്ട് എ​ഫ് സി ​മ​ല​ബാ​ർ ഡെ​ർ​ബി​ക്കി​റ​ങ്ങു​ന്ന​ത്.

ഈ ​മു​ന്നേ​റ്റം തു​ട​രാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കാ​ലി​ക്ക​ട്ട് എ​ഫ്സി മു​ഖ്യ പ​രി​ശീ​ല​ക​ൻ എ​വ​ർ ഡെ​മാ​ൾ​ഡെ പ​റ​ഞ്ഞു. ടീം ​വ​ള​രെ ന​ന്നാ​യി ഒ​ത്തി​ണ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും യു​വ​താ​ര​ങ്ങ​ൾ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സീ​സ​ണി​ലെ ആ​ദ്യ വി​ജ​യ​ത്തി​നാ​യി ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ന് കാ​ലി​ക്ക​റ്റ് എ​ഫ് സി​യു​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്ന് മ​ല​പ്പു​റം എ​ഫ് സി ​പ​രി​ശീ​ല​ക​ൻ ക​രീം ബെ​ൻ​ചെ​രി​ഫ പ​റ​ഞ്ഞു.

മ​ല​പ്പു​റം എ​ഫ്സി നാ​യ​ക​ൻ അ​മാ​ധൗ സൊ​ക്കു​ന, അ​ണ്ട​ർ 23 താ​രം മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Sports

സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ: മാജിക് എഫ്സി x മലപ്പുറം എഫ്സി സെമി ഇന്ന്

തൃ​​​ശൂ​​​ർ: ഹോം ​​​ഗാ​​​ല​​​റി​​​യി​​​ൽ ഇ​​​ര​​​ന്പി​​​യാ​​​ർ​​​ക്കു​​​ന്ന ‘ബ്ലൂ ​​​ഗ​​​ഡീ​​​സ്’ ആ​​​രാ​​​ധ​​​ക​​​പ്പ​​​ട​​​യ്ക്കു​​​മു​​​ന്നി​​​ൽ മാ​​​യാ​​​ജാ​​​ലം തീ​​​ർ​​​ക്കാ​​​ൻ മാ​​​ജി​​​ക് എ​​​ഫ്സി​​​യും മാ​​​ജി​​​ക്കി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​പ്പൂ​​​ട്ട് ത​​​ക​​​ർ​​​ക്കാ​​​ൻ മ​​​ല​​​പ്പു​​​റം എ​​​ഫ്സി​​​യും ഇ​​​ന്ന് സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ പോ​​​രി​​​നി​​​റ​​​ങ്ങും. തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​​ത്രി 7.30നാ​​​ണ് മത്സരം.

ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ര​​​ണ്ടാ​​​മ​​​തു ഫി​​​നി​​​ഷ് ചെ​​​യ്ത തൃ​​​ശൂ​​​രി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​നി​​​ര​​​യും മൂ​​​ന്നാം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യി എ​​​ത്തു​​​ന്ന മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​നി​​​ര​​​യും ത​​​മ്മി​​​ലാ​​​കും ഇ​​​ന്നു പോ​​​രാ​​​ട്ടം.

റ​​​ഷ്യ​​​ക്കാ​​​ര​​​ൻ ഹെ​​​ഡ് കോ​​​ച്ച് ആ​​​ന്ദ്രെ ചെ​​​ർ​​​ണി​​​ഷോ​​​വി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണ് മാ​​​ജി​​​ക് എ​​​ഫ്സി​​​യെ ഇ​​​ത്ത​​​വ​​​ണ മു​​​ന്നോ​​​ട്ടു​​​ ന​​​യി​​​ച്ച​​​ത്. ഗോ​​​ൾ അ​​​ടി​​​ച്ചു​​​കൂ​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ലും ഗോ​​​ൾ വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്നാ​​​ലും ഫു​​​ട്ബോ​​​ളി​​​ൽ മു​​​ന്നേ​​​റാ​​​മെ​​​ന്ന, വി​​​ഖ്യാ​​​ത മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ ഹൊ​​​സേ മൊ​​​റീ​​​ഞ്ഞോ​​​യു​​​ടെ​​​യും ഡി​​​യാ​​​ഗോ സി​​​മി​​​യോ​​​ണി​​​യു​​​ടെ​​​യും ത​​​ന്ത്രം​​​ത​​​ന്നെ​​​യാ​​​ണ് ചെ​​​ർ​​​ണി​​​ഷോ​​​വും മാ​​​ജി​​​ക് എ​​​ഫ്സി​​​യി​​​ൽ പ​​​യ​​​റ്റി​​​യ​​​ത്.

മ​​​റു​​​വ​​​ശ​​​ത്ത് വി​​​ദേ​​​ശ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ കാ​​​ൽ​​​ക്ക​​​രു​​​ത്തി​​​ലാ​​​ണു മ​​​ല​​​പ്പു​​​റം ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ബ്ര​​​സീ​​​ലു​​​കാ​​​ര​​​ൻ സ്ട്രൈ​​​ക്ക​​​ർ ജോ​​​ണ്‍ കെ​​​ന്ന​​​ഡി​​​യും ഫി​​​ജി​​​യ​​​ൻ സ്ട്രൈ​​​ക്ക​​​ർ റോ​​​യ് കൃ​​​ഷ്ണ​​​യും ചേ​​​ർ​​​ന്ന മു​​​ന്നേ​​​റ്റ​​​നി​​​ര ത​​​ന്നെ​​​യാ​​​ണ് അ​​​വ​​​രു​​​ടെ ശ​​​ക്തി. ഗോ​​​ള​​​ടി​​​ക്കു​​​ക​​​യും അ​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്പാ​​​നി​​​ഷ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ഐ​​​റ്റോ​​​ർ അ​​​ൽ​​​ഡ​​​ലി​​​റും മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​ണ്.

സീ​​​സ​​​ണി​​​ൽ എ​​​ട്ടു ഗോ​​​ളു​​​ക​​​ളു​​​മാ​​​യി ഗോ​​​ൾ​​​വേ​​​ട്ട​​​ക്കാ​​​രി​​​ൽ ഒ​​​ന്നാ​​​മ​​​തു​​​ള്ള ജോ​​​ണ്‍ കെ​​​ന്ന​​​ഡി​​​യും റോ​​​യ് കൃ​​​ഷ്ണ​​​യും പ​​​രി​​​ക്കി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​ണെ​​​ന്ന​​​താ​​​ണ് മ​​​ല​​​പ്പു​​​റം ക്യാ​​​ന്പി​​​നെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തു​​​ന്ന​​​ത്.

സീ​​​സ​​​ണി​​​ൽ തൃ​​​ശൂ​​​രും മ​​​ല​​​പ്പു​​​റ​​​വും ര​​​ണ്ടു​​​ത​​​വ​​​ണ നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​ന്ന​​​പ്പോ​​​ൾ ഇ​​​രു​​​ടീ​​​മു​​​ം ഓ​​​രോ ജയം നേടി.

Sports

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: വാ​​​രി​​​യേ​​​ഴ്സ് ആ​വേ​ശം

തൃ​​​ശൂ​​​ർ: സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള ഫു​​​ട്ബോ​​​ളി​​​ൽ ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന ര​​​ണ്ടു മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു​​​കൂ​​​ടി ആ​​​വേ​​​ശം കോ​​​രി​​​യൊ​​​ഴി​​​ച്ച് ക​​​ണ്ണൂ​​​ർ വാ​​​രി​​​യേ​​​ഴ്സ്. തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി​​​യെ കീ​​​ഴ​​​ട​​​ക്കി ക​​​ണ്ണൂ​​​ർ സെ​​​മി​​​സാ​​​ധ്യ​​​ത സ​​​ജീ​​​വ​​​മാ​​​ക്കി.

ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ജ​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും മ​​​തി​​​യാ​​​വി​​​ല്ലെ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ക​​​ണ്ണൂ​​​ർ വാ​​​രി​​​യേ​​​ഴ്സ് തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി​​​യെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ ര​​​ണ്ടു ഗോ​​​ളി​​​നാ​​​ണു കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്.

നേ​​​ര​​​ത്തേ​​​ത​​​ന്നെ സെ​​​മി ഉ​​​റ​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ ഫ​​​സ്റ്റ് ഇ​​​ല​​​വ​​​നി​​​ലെ എ​​​ട്ടു താ​​​ര​​​ങ്ങ​​​ളെ ക​​​ര​​​യ്ക്കി​​​രു​​​ത്തി​​​യ മാ​​​ജി​​​ക്കി​​​നെ​​​തി​​​രേ ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ 42-ാം മി​​​നി​​​റ്റി​​​ൽ പ​​​ത്താം ന​​മ്പ​​​റു​​​കാ​​​ര​​​ൻ സ്ട്രൈ​​​ക്ക​​​ർ അ​​​സി​​​യ​​​ർ ഗോ​​​മ​​​സും ഇ​​​ഞ്ചു​​​റി​​​സ​​​മ​​​യ​​​ത്തി​​​ന്‍റെ ഏ​​​ഴാം മി​​​നി​​​റ്റി​​​ൽ അ​​​ണ്ട​​​ർ 20 ഇ​​​ന്ത്യ​​​ൻ​​​താ​​​രം​​​കൂ​​​ടി​​​യാ​​​യ എ​​​ബി​​​ൻ​​​ദാ​​​സു​​​മാ​​​ണ് ക​​​ണ്ണൂ​​​രി​​​ന്‍റെ ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​ത്.

ഇ​​​ന്നും നാ​​​ളെ​​​യും നി​​​ർ​​​ണാ​​​യ​​​ക​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ

തൃ​​​ശൂ​​​രി​​​നെ​​​തി​​​രാ​​​യ ജ​​​യ​​​ത്തോ​​​ടെ ക​​​ണ്ണൂ​​​ർ 10 ക​​​ളി​​​യി​​​ൽ​​​നി​​​ന്ന് 13 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. ഒ​​​മ്പ​​തു ക​​​ളി​​​ക​​​ളി​​​ൽ 12 പോ​​​യി​​​ന്‍റു​​​മാ​​​യി നാ​​​ലാ​​​മ​​​തു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​മ്പ​​​ൻ​​​സി​​​നു ക​​​രു​​​ത്ത​​​രാ​​​യ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ ഇ​​​ന്ന​​​ത്തെ ക​​​ളി ഇ​​​തോ​​​ടെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി.

11 പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ഞ്ചാ​​​മ​​​തു​​​ള്ള മ​​​ല​​​പ്പു​​​റ​​​ത്തി​​​ന് നാ​​​ളെ മ​​​ഞ്ചേ​​​രി​​​യി​​​ലെ സ്വ​​​ന്തം മൈ​​​താ​​​ന​​​ത്ത് താ​​​ര​​​ത​​​മ്യേ​​​ന ദു​​​ർ​​​ബ​​​ല​​​രാ​​​യ ഫോ​​​ഴ്സ കൊ​​​ച്ചി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​വ​​​സാ​​​ന​​​ക​​​ളി​​​യെ​​​ന്ന​​​തി​​​നാ​​​ൽ, ഇ​​​ന്നു ജ​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും കൊ​​​മ്പ​​​ൻ​​​സി​​​ന് ആ​​​ശ്വാ​​​സം​​​ന​​​ൽ​​​കി​​​ല്ല.

20 പോ​​​യി​​​ന്‍റു​​​മാ​​​യി നേ​​​ര​​​ത്തേ​​​ത​​​ന്നെ സെ​​​മി ഉ​​​റ​​​പ്പി​​​ച്ച കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി പ്ര​​​മു​​​ഖ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നു വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ സ്വ​​​ന്തം മൈ​​​താ​​​ന​​​ത്ത് കൊ​​​മ്പ​​​ൻ​​​സി​​​നു സാ​​​ധ്യ​​​ത​​​യേ​​​റും. കൊ​​​മ്പ​​​ൻ​​​സ് ജ​​​യി​​​ക്കു​​​ക​​​യും മ​​​ല​​​പ്പു​​​റം ഫോ​​​ഴ്സ​​​യോ​​​ടു തോ​​​ൽ​​​വി​​​യോ സ​​​മ​​​നി​​​ല​​​യോ വ​​​ഴ​​​ങ്ങു​​​ക​​​യും ചെ​​​യ്താ​​​ൽ മ​​​ല​​​പ്പു​​​റം പു​​​റ​​​ത്താ​​​കും. കൊ​​മ്പ​​​ൻ​​​മാ​​​ർ തോ​​​ൽ​​​ക്കു​​​ക​​​യും മ​​​ല​​​പ്പു​​​റം സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങു​​​ക​​​യും ചെ​​​യ്താ​​​ൽ ഇ​​​രു​​​ടീ​​​മി​​​നും 12 പോ​​​യി​​​ന്‍റാ​​​കും. ഇ​​​തോ​​​ടെ മി​​​ക​​​ച്ച ഗോ​​​ൾ​​​ശ​​​രാ​​​ശ​​​രി​​​യു​​​മാ​​​യി മ​​​ല​​​പ്പു​​​റം സെ​​​മി​​​യി​​​ലേ​​​ക്കു മു​​​ന്നേ​​​റും. മ​​​ല​​​പ്പു​​​റം തോ​​​റ്റാ​​​ലും കൊ​​​മ്പ​​ൻ​​​മാ​​​ർ മു​​​ന്നേ​​​റും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും മ​​​ല​​​പ്പു​​​റ​​​വും അ​​​വ​​​സാ​​​ന​​​ക​​​ളി​​​ക​​​ൾ ജ​​​യി​​​ച്ചാ​​​ൽ ക​​​ണ്ണൂ​​​ർ വാ​​​രി​​​യേ​​​ഴ്സ് പു​​​റ​​​ത്താ​​​വും. മ​​​ല​​​പ്പു​​​റം ജ​​​യി​​​ക്കു​​​ക​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങു​​​ക​​​യും ചെ​​​യ്താ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും ക​​​ണ്ണൂ​​​രി​​​നും 13 പോ​​​യി​​​ന്‍റാ​​​കും. മെ​​​ച്ച​​​പ്പെ​​​ട്ട ഗോ​​​ൾ​​​വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​മി​​​യി​​​ലേ​​​ക്കു മു​​​ന്നേ​​​റും. മൈ​​​ന​​​സ് ര​​​ണ്ട് ആ​​​ണ് ക​​​ണ്ണൂ​​​രി​​​നു ഗോ​​​ൾ​​​വ്യ​​​ത്യാ​​​സം. കൊ​​മ്പ​​ൻ​​​സി​​​ന്‍റേ​​​തു പ്ല​​​സ് ഒ​​​ന്നും.

സെ​​​മി തൃ​​​ശൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ടും

ഏ​​​ഴാം തീ​​​യ​​​തി തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​സെ​​​മി​​​യി​​​ൽ തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി ലീ​​​ഗ് റൗ​​​ണ്ടി​​​ലെ മൂ​​​ന്നാം​​​സ്ഥാ​​​ന​​​ക്കാ​​​രെ നേ​​​രി​​​ടും. 10നു ​​​ലീ​​​ഗി​​​ലെ നാ​​​ലാം​​​സ്ഥാ​​​ന​​​ക്കാ​​​രു​​​മാ​​​യി കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ര​​​ണ്ടാം​​​സെ​​​മി​​​യി​​​ൽ കൊ​​​മ്പു​​കോ​​​ർ​​​ക്കും. 14നു ​​​കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ത​​​ന്നെ​​​യാ​​​ണു ഫൈ​​​ന​​​ൽ.

Sports

മാ​ജി​ക് ഫ​ലി​ച്ചി​ല്ല; പ​ക​വീ​ട്ടി കാ​ലി​ക്ക​ട്ട്

തൃ​​​ശൂ​​​ർ: കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലേ​​​റ്റ നാ​​​ണ​​​ക്കേ​​​ടി​​​നു പൂ​​​ര​​​പ്പ​​​റ​​​ന്പി​​​ൽ​​​ത്ത​​​ന്നെ ക​​​ണ​​​ക്കു​​​തീ​​​ർ​​​ത്ത് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി. സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ലെ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ക്കാ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മാ​​​ജി​​​ക് എ​​​ഫ്സി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു കീ​​​ഴ​​​ട​​​ക്കി നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ കാ​​​ലി​​​ക്ക​​​ട്ട് ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു കു​​​തി​​​ച്ചു.

86-ാം മി​​​നി​​​ട്ടി​​​ൽ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യെ​​​ത്തി​​​യ ഷാ​​​ബാ​​​സ് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ ക്രോ​​​സി​​​നു ത​​​ല​​​വ​​​ച്ച അ​​​ർ​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​ര​​​ൻ ഫെ​​​ഡ​​​റി​​​ക്കോ ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി​​​യാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​ഗോ​​​ൾ സ്കോ​​​ർ ചെ​​​യ്ത​​​ത്. ജ​​​യ​​​ത്തോ​​​ടെ ഏ​​​ഴു മ​​​ത്സ​​​ര​​​ത്തി​​​ൽ നാ​​​ലു ജ​​​യ​​​വും ര​​​ണ്ടു സ​​​മ​​​നി​​​ല​​​യു​​​മാ​​​യി കാ​​​ലി​​​ക്ക​​​ട്ടി​​​നു14 പോ​​​യി​​​ന്‍റാ​​​യി. അ​​​ത്ര​​​യും ക​​​ളി​​​യി​​​ൽ 13 പോ​​​യി​​​ന്‍റു​​​മാ​​​യി തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്.

പ്ര​​​തി​​​രോ​​​ധാ​​​ത്മ​​​ക ഫു​​​ട്ബോ​​​ളി​​​ന്‍റെ വ​​​ക്താ​​​വാ​​​യ മാ​​​നേ​​​ജ​​​ർ ആ​​​ന്ദ്രെ ചെ​​​ർ​​​ണി​​​ഷോ​​​വി​​​നു കീ​​​ഴി​​​ൽ ഇ​​​തു​​​വ​​​രെ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​മാ​​​ത്രം വ​​​ഴ​​​ങ്ങി​​​യ മാ​​​ജി​​​ക് എ​​​ഫ്സി അ​​​തേ ത​​​ന്ത്ര​​​വു​​​മാ​​​യാ​​​ണു കാ​​​ലി​​​ക്ക​​​ട്ടി​​​നെ​​​യും നേ​​​രി​​​ടാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. സി​​​റ്റിം​​​ഗ് ബാ​​​ക്ക് ആ​​​ൻ​​​ഡ് കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്ക് ശൈ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു തൃ​​​ശൂ​​​രി​​​ന്‍റെ ക​​​ളി. ഗോ​​​ൾ വ​​​ഴ​​​ങ്ങാ​​​തെ കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ ഒ​​​രു ഗോ​​​ൾ നേ​​​ടി മൂ​​​ന്നു​​​പോ​​​യി​​​ന്‍റ് കീ​​​ശ​​​യി​​​ലാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ചെ​​​ർ​​​ണി​​​ഷോ​​​വ് ആ​​​ശാ​​​ന്‍റെ പ​​​ദ്ധ​​​തി.

സൂ​​​പ്പ​​​ർ​​​ലീ​​​ഗി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ണ്ടു ത​​​വ​​​ണ മാ​​​ജി​​​ക് എ​​​ഫ്സി​​​യോ​​​ടു തോ​​​റ്റ കാ​​​ലി​​​ക്ക​​​ട്ട് ഇ​​​ന്ന​​​ലെ ശ്ര​​​ദ്ധ​​​യോ​​​ടെ​​​യാ​​​ണു തു​​​ട​​​ങ്ങി​​​യ​​​ത്. തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​റ്റാ​​​ക്ക് ചെ​​​യ്തു​​​ക​​​ളി​​​ച്ച​​​തും കാ​​​ലി​​​ക്ക​​​ട്ട്ത​​​ന്നെ. പ്ര​​​സ് ചെ​​​യ്തു ക​​​ളി​​​ച്ച കാ​​​ലി​​​ക്ക​​​ട്ട് ബ്ലോ​​​ക്ക് ഒ​​​ഴി​​​ഞ്ഞ അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്ലൊം ഗോ​​​ൾ​​​വ​​​ല ല​​​ക്ഷ്യം​​​വ​​​ച്ച് ലോം​​​ഗ് റേ​​​ഞ്ച​​​റു​​​ക​​​ൾ ഉ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ടി​​​രു​​​ന്നെ​​​ങ്കി​​​ലും മാ​​​ജി​​​ക്കി​​​ന്‍റെ വെ​​​റ്റ​​​റ​​​ൻ ഗോ​​​ൾ​​​കീ​​​പ്പ​​​ർ ല​​​ക്ഷ്മി​​​കാ​​​ന്ത് ക​​​ട്ടി​​​മ​​​ണി​​​ക്കു മേ​​​ല​​​ന​​​ങ്ങേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. മ​​​ധ്യ​​​നി​​​ര​​​യി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​രാ​​​യ ജൊ​​​നാ​​​ഥ​​​ൻ പെ​​​രേ​​​ര​​​യും ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി​​​യും മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫും നി​​​ര​​​ന്ത​​​രം ലോം​​​ഗ് റേ​​​ഞ്ചു​​​റു​​​ക​​​ൾ ഉ​​​തി​​​ർ​​​ത്തെ​​​ങ്കി​​​ലും ല​​​ക്ഷ്യം അ​​​ക​​​ന്നു.

മ​​​റു​​​വ​​​ശ​​​ത്ത് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലൂ​​​ന്നി ക​​​ളി​​​ച്ച മാ​​​ജി​​​ക് എ​​​ഫ്സി കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ ഗോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ലെ സെ​​​ർ​​​ബി​​​യ​​​ൻ ജ​​​യ​​​ന്‍റ് ഇ​​​വാ​​​ൻ മാ​​​ർ​​​കോ​​​വി​​​ച്ചി​​​നു ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ ഗോ​​​ൾ​​​കീ​​​പ്പ​​​ർ ഹ​​​ജ്മ​​​ലി​​​നെ കീ​​​ഴ​​​ട​​​ക്കാ​​​നാ​​​യി​​​ല്ല.

ര​​​ണ്ടാം പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ പെ​​​നാ​​​ൽ​​​ട്ടി ബോ​​​ക്സി​​​ന്‍റെ ഇ​​​ട​​​തു​​​മൂ​​​ല​​​യി​​​ൽ​​​നി​​​ന്നു തൃ​​​ശൂ​​​രി​​​നു ല​​​ഭി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ചാ​​​ൻ​​​സ് മാ​​​ർ​​​ക്കോ​​​വി​​​ച്ച് പു​​​റ​​​ത്തേ​​​ക്ക​​​ടി​​​ച്ചു​​​ക​​​ള​​​ഞ്ഞു. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ അ​​​ജ്സ​​​ലും സു​​​വ​​​ർ​​​ണാ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​ക്കി.

ഇ​​​ന്‍റ​​​ർ​​​കാ​​​ശി എ​​​ഫ്സി​​​യെ ഐ ​​​ലീ​​​ഗ് ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച മു​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സ് താ​​​രം​​​കൂ​​​ടി​​​യാ​​​യ കെ. ​​​പ്ര​​​ശാ​​​ന്ത് ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ വ​​​ല​​​തു​​​വിം​​​ഗി​​​നു ജീ​​​വ​​​ൻ വ​​​ച്ചു.

ബ്രൂ​​​ണോ​​​യു​​​ടെ പാ​​​സി​​​ൽ നി​​​ന്ന് അ​​​ജ്സ​​​ലി​​​ന്‍റെ ഷോ​​​ട്ട് ക​​​ട്ടി​​​മ​​​ണി​​​യെ മ​​​റി​​​ക​​​ട​​​ന്നെ​​​ങ്കി​​​ലും ഇ​​​ഞ്ചു​​​ക​​​ളു​​​ടെ വ്യ​​​ത്യാ​​​സ​​​ത്തി​​​ൽ പു​​​റ​​​ത്തേ​​​ക്കു​​​പ​​​റ​​​ന്ന​​​പ്പോ​​​ൾ മാ​​​ജി​​​ക് എ​​​ഫ്സി ആ​​​രാ​​​ധ​​​ക​​​ക്കൂ​​​ട്ടം ബ്ലൂ ​​​ഗ​​​ഡീ​​​സ് ഗാ​​​ല​​​റി​​​യി​​​ൽ ആ​​​ശ്വാ​​​സം​​​കൊ​​​ണ്ടു.

86-ാം മി​​​നി​​​ട്ടി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് കാ​​​ത്തി​​​രു​​​ന്ന മു​​​ഹൂ​​​ർ​​​ത്ത​​​മെ​​​ത്തി. പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ക​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഷാ​​​ബാ​​​സ് വ​​​ല​​​തു​​​വിം​​​ഗി​​​ൽ​​​നി​​​ന്ന് ബോ​​​ക്സി​​​ലേ​​​ക്കു മ​​​റി​​​ച്ചു​​​ന​​​ൽ​​​കി​​​യ ക്രോ​​​സ് ബൊ​​​യാ​​​സോ ഫ്ലി​​​യൂ​​​റി ഹെ​​​ഡ​​​റി​​​ലൂ​​​ടെ വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ൾ തൃ​​​ശൂ​​​രി​​​ന്‍റെ ബ്ലൂ ​​​ഗ​​​ഡീ​​​സ് ആ​​​ർ​​​മി ഗാ​​​ല​​​റി​​​യി​​​ൽ മൂ​​​ക​​​രാ​​​യി.

Sports

ത​ട്ട​ക​ത്തി​ൽ മാജിക്

തൃ​​​​ശൂ​​​​ർ: ദ​​​​ശാ​​​​ബ്ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം പൂ​​​​ര​​​​ന​​​​ഗ​​​​രി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഫു​​​​ട്ബോ​​​​ൾ ആ​​​​വേ​​​​ശ​​​​ത്തി​​​​നു സോ​​​​ക്ക​​​​ർ​​​​ മാ​​​​ന്ത്രി​​​​ക​​​​രു​​​​ടെ വി​​​​ജ​​​​യ​​​​താ​​​​ളം. സൂ​​​​പ്പ​​​​ർ ലീ​​​​ഗ് കേ​​​​ര​​​​ള ഫു​​​​ട്ബോ​​​​ളി​​​​ൽ തൃ​​​​ശൂ​​​​രി​​​​ലെ ആ​​​​ദ്യ ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മാ​​​​ജി​​​​ക് എ​​​​ഫ്സി 2-1നു ​​മ​​​​ല​​​​പ്പു​​​​റം എ​​​​ഫ്സി​​​​യെ ​​തോ​​​​ൽ​​പ്പി​​ച്ചു. ഇ​​തോ​​ടെ തൃ​​ശൂ​​ർ 13 പോ​​​​യി​​​​ന്‍റു​​മാ​​യി ലീ​​ഗ് ടേ​​ബി​​ളി​​ന്‍റെ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു കു​​​​തി​​​​ച്ചു.

മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങി നാ​​​​ലാം ​​മി​​​​നി​​​​റ്റി​​​​ൽ​​ ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ ക്രോ​​​​സി​​​​ൽ ഇ​​​​വാ​​​​ൻ മാ​​​​ർ​​​​ക്കോ​​​​വി​​​​ച്ചി​​ന്‍റെ ഗോ​​​​ളി​​​​ലൂ​​​​ടെ മാ​​​​ജി​​​​ക് എ​​​​ഫ്സി മു​​​​ന്നി​​​​ലെ​​​​ത്തി. ര​​​​ണ്ടു​​​​മി​​​​നി​​​​റ്റി​​​​ന​​​​കം മ​​​​ല​​​​പ്പു​​​​റം എ​​​​ഫ്സി​​​​യു​​​​ടെ ജോ​​​​ണ്‍ കെ​​​​ന്ന​​​​ഡി മി​​​​ക​​​​ച്ചൊ​​​​രു ലോം​​​​ഗ് ഷോ​​​​ട്ടി​​​​ലൂ​​​​ടെ ടീ​​​​മി​​​​നാ​​​​യി സ​​​​മ​​​​നി​​​​ല​​​​ഗോ​​​​ൾ നേ​​​​ടി. 27-ാം മി​​​​നി​​​​റ്റി​​​​ൽ, തൃ​​​​ശൂ​​​​ർ മാ​​​​ജി​​​​ക് എ​​​​ഫ്സി​​ക്കു​​വേ​​ണ്ടി എ​​​​സ്.​​​​കെ. ഫാ​​​​യി​​​​സ് ര​​​​ണ്ടാം​​​​ഗോ​​​​ൾ കു​​​​റി​​​​ച്ചു. ഇ​​​​ത്ത​​​​വ​​​​ണ​​​​യും ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ ക്രോ​​​​സി​​​​ലാ​​​​ണ് ഗോ​​​​ൾ വ​​​​ന്ന​​​​ത്.

മ​​​​ല​​​​പ്പു​​​​റത്തിന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ര​​​​ണ്ടാം​​​​പ​​​​കു​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ബി​​​​ബി​​​​ൻ അ​​​​ജ​​​​യ​​​​ന്‍റെ​​​​യും അ​​​​ല​​​​ൻ ജോ​​​​ണി​​​​ന്‍റെ​​​​യും തേ​​​​ജ​​​​സ് കൃ​​​​ഷ്ണ​​​​യു​​​​ടെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​വും ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ ല​​​​ക്ഷ്മി​​​​കാ​​​​ന്ത് ക​​​​ട്ടി​​​​മ​​​​ണി​​​​യു​​​​ടെ ഒ​​​​ന്നാ​​​​ന്ത​​​​രം സേ​​​​വു​​​​ക​​​​ളും മ​​​​ല​​​​പ്പു​​​​റത്തെ സ​​​​മ​​​​നി​​​​ല ​​ഗോ​​​​ളി​​​​ൽ​​​​നി​​​​ന്നും അ​​ക​​റ്റി.

Latest News

Corehub Up